gulf

അബുദാബി: ജീവിത ചെലവുകൾ വർദ്ധിക്കുന്നത് മൂലം പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം നാട്ടിലേക്ക് മാറ്റുന്നു. യു.എ.ഇയിൽ താമസമാക്കിയിരിക്കുന്ന നിരവധി കുടുംബങ്ങളാണ് ജീവിത ചെലവ് കൂടിയതോടെ സ്കൂളുകളിൽ നിന്ന് ടി.സി വാങ്ങി നാട്ടിലേക്ക് മടങ്ങുന്നത്.

യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ 300മുതൽ 700വരെ ടി.സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിലബസ് പിൻതുടരുന്ന 69സ്കൂളുകളാണ് യു.എ.ഇയിലുള്ളത്. ഒരു സ്കൂളിൽ നിന്ന് ശരാശരി 300 ടിസി വീതം പോവുകയാണെങ്കിൽ തന്നെ ആകെ 20000ൽ അധികം വരും. ഇതിൽ പകുതിയിലേറെയും മലയാളികളും.

ജോലി നഷ്ടമാകുന്നതും വരുമാനത്തിലെ കുറവും ജീവിത ചെലവ് താങ്ങാനാവുന്നതിനം അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികൾ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഒഴിവാക്കുന്നതിനായി നാട്ടിലേക്ക് മടക്കി അയക്കുന്നത്. അതേസമയം,​ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോകുന്നതിന് ആനുപാതികമായി പുതിയ അഡ്മിഷനുകളും നടക്കുന്നു എന്നാണ് അധികൃതർ പറയുന്നത്.