1. എന്തിന്റെ കുറവുകൊണ്ടാണ് വിളർച്ച ഉണ്ടാകുന്നത്?
ഇരുമ്പ്
2. മാഗ്നിഫൈയിംഗ് ഗ്ളാസായി ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ്
3. താങ്ങുവേരുകൾ കാണപ്പെടുന്ന വൃക്ഷം ഏത്
പേരാൽ
4. ഇന്ത്യയിലെ ആദ്യത്തെ കരസേനാ മേധാവി ആര്?
ജനറൽ കരിയപ്പ
5. പഴയ കുറ്റാലം എന്നറിയപ്പെടുന്ന അരുവിയുടെ പേരെന്ത്?
പാലരുവി
6. ഇറ്റലിയിൽ 'ഷെയ്ക്ക് ഹാൻഡ്" 1930ൽ നിരോധിച്ചതാര്?
ബെനിറ്റോ മുസോളിനി
7. തന്മാത്രകളുടെ ചലനത്തിലൂടെ താപം പ്രസരിക്കുന്ന രീതി ഏത്?
സംവഹനം
8. എന്നായിരുന്നു ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് ?
1935
9. ആരുടെ രചനയാണ് മദർ ഇന്ത്യ?
കാതറിൻ മായോ
10. ടെലിഗ്രാഫ് കോഡ് കണ്ടുപിടിച്ചതാര്?
മോഴ്സ്
11. എത്ര വയസ് പൂർത്തിയായിരിക്കണം രാജ്യസഭാ അംഗമാകാൻ?
30
12. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏതെല്ലാം?
എ, ഡി, ഇ, കെ
13. കേരളത്തിലെ ആദ്യത്തെ പഞ്ചസാര ഫാക്ടറി ഏത്?
പമ്പ ഷുഗർ മിൽ
14. ചെങ്കോട്ട നിർമ്മിച്ചത് ആര്?
ഷാജഹാൻ
15. ദക്ഷിണ റൊഡേഷ്യയുടെ പുതിയ പേര് എന്ത്?
സിംബാബ്വെ
16. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി
17. എ.ടി.എം കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം മിൽമ നടപ്പിലാക്കിയതെവിടെയാണ്?
കൊച്ചി
18. ലെൻസിന്റെ പവർ അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏത്?:
ഡയോപ്റ്റർ
19. പ്രസിദ്ധമായ ജലക്ഷേത്രം സ്ഥിതിചെയ്യുന്നത് ?
കാസർകോട്
20. പോളണ്ടിന്റെ തലസ്ഥാനം?
വാഴ്സ
21. ആധുനിക കൊച്ചി തുറമുഖത്തിന്റെ മുഖ്യശില്പി?
സർ. റോബർട്ട് ബ്രിസ്റ്റോ
22. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് എവിടെ സ്ഥിതിചെയ്യുന്നു?
കോയമ്പത്തൂർ