പഴുത്ത പപ്പായ പോലെതന്നെ പച്ചപപ്പായയ്ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിൻ എ,സി, നാരുകൾ, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളമുണ്ട് ഇതിൽ. പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ആന്റി ഓക്സിഡന്റുകളുടെ ശേഖരമുള്ളതിനാൽ മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കും. പച്ചപപ്പായ ഉപ്പ് ചേർത്ത് വേവിച്ച് ദിവസവും കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം. കരൾ രോഗം ശമിപ്പിക്കാനും കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും മികച്ചതാണിത്. സന്ധിവേദന ഇല്ലാതാക്കാനും കഴിവുണ്ട് പച്ചപപ്പായയ്ക്ക്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. ചർമ്മരോഗങ്ങളെ പ്രതിരോധിക്കും.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളാൻ മികച്ച മാർഗമാണ് പച്ചപപ്പായ. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വയറിന്റെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും പപ്പായ ഉപ്പ് ചേർത്ത് വേവിച്ച് കഴിച്ചാൽ മതി.