ആലത്തൂർ നിയോജക മണ്ഡലത്തിലെ യു..ഡി..എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ച ദീപാനിശാന്തിനെ ട്രോളി സോഷ്യൽ മീഡിയ. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്നായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
ഇതിന് മറുപടിയെന്നോണം മോഹൻലാൽ ചിത്രമായ ദൃശ്യത്തിലെ ഡയലോഗടക്കം ഉപയോഗിച്ചാണ് ട്രോളന്മാരുടെ പരിഹാസം. പഞ്ചായത്ത് പ്രസിഡന്റായ എന്നെ കവിത കോപ്പിയടിച്ച നീ കുറ്റം പറയുന്നു' ഇങ്ങിനെ തുടങ്ങുന്നു ദീപയ്‌ക്കെതിരെയുള്ള ട്രോൾ.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്