deepa-nishanth-remya-har

തൃശൂർ: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ ജാതിയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ച് കേരള വർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര എം.എൽ.എ. എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നത്.

പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് തുടങ്ങിയ കാര്യങ്ങൾ ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

സ്ഥാനാർത്ഥി ഏതു വിഭാഗത്തിൽപ്പെട്ട ആളാണെന്ന് കൂടുതൽ വ്യക്തമാകുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉപയോഗിച്ചാണ് അവഹേളനമെന്നും പരാതിയിൽ അനിൽ അക്കര വ്യക്തമാക്കുന്നു.