china

ബീജീംഗ്: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ ചെെനയുടെ ഭാഗമായി ഉൾപ്പെടുത്താത്തതിനെ തുടർന്ന് 30,​000 ലോക ഭൂപടങ്ങൾ ചെെന നശിപ്പിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായി അരുണാചൽ പ്രദേശും തായ്‌വാനും തങ്ങളുടെ ഭാഗമാണെന്ന് വാദിച്ചാണ് ചെെന ലോകഭൂപടങ്ങൾ നശിപ്പിച്ചത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചെെന അവിടുത്തേക്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സന്ദർശനത്തെ നിരന്തരം വിമർശിക്കാറുണ്ട്.

അരുണാചൽ പ്രദേശ് ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണ്,​ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ സ്ഥിരമായി അവിടെ സന്ദർശിക്കാറുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭൂപടങ്ങളാണ് ചെെനീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്. മാ​പ്പ് മാ​ർക്ക​റ്റി​ൽ ചൈ​ന ചെ​യ്ത​തെ​ല്ലാം തി​ക​ച്ചും നി​യ​മാ​നു​സൃ​ത​വും ആ​വ​ശ്യ​ക​ത​യു​ള്ള​തു​മാ​ണെ​ന്ന് ഇ​ൻറ​ർ​നാ​ഷ​ണ​ല്‍ ലോ ​ഒ​ഫ് ചൈ​ന ഫോ​റി​ന്‍ അ​ഫ​യേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ ലി​യു വെ​ൻ​സോം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

എന്നാൽ ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് അരുണാചൽ പ്രദേശ്. ഇ​ന്ത്യ​യു​ടെ സമ്പൂർ​ണാ​ധി​കാ​ര​മു​ള്ള സംസ്ഥാനമാണ് അ​രു​ണാ​ച​ൽപ്ര​ദേശെ​ന്നും അ​തി​നെ ഒ​രി​ക്ക​ലും ചെെനയ്ക്ക് അ​ന്യ​ധീ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ സ​ർ​ക്കാർ വ്യക്തമാക്കി. ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു പോ​ലെ ത​ന്നെ​യാ​ണ് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലേ​ക്കും നേ​താ​ക്ക​ന്മാ​ർ പോ​കു​ന്ന​തെ​ന്നും ഇ​ന്ത്യ വ്യക്തമാക്കി.