indian-beef

ന്യൂഡൽഹി: രാജ്യത്ത് ബീഫ് കയറ്റുമതിയിൽ വർദ്ധനവുണ്ടായത് മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിലാണെന്ന് റിപ്പോർട്ട്. അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്‌പോർട്ട്സ് ഡെവലപ്മന്റെ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് പുതിയ വിവരം. രാജ്യത്ത് ബീഫ് കൈവശം വച്ചതിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകൾ പറയുന്നു.


2014 ൽ 13,65,643 മെട്രിക് ടൺ ഇറച്ചിയാണ് കയറ്റുമതി ചെയ്തത്. 2014-2015ൽ 14,75,540 മെട്രിക് ടൺ ആയി ഇത് മാറി. പത്ത് വർഷത്തിനിടെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്. 20162017ൽ കയറ്റുമതി 13,30,013 മെട്രിക് ആയി ഉയർന്നു. 20172018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർധിച്ച് 13,48,225 മെട്രിക് ടൺ ആയും ഉയർന്നു.ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്നത് ഇന്ത്യയാണ്. 4 ബില്യൺ അമേരിക്കൻ ഡോളറിന്റെ ബീഫാണ് ഇന്ത്യ ഒരു വർഷം കയറ്റി അയക്കുന്നത്.