ന്യൂഡൽഹി: ഗോവധത്തിന്റെ പേരിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് പല അക്രമങ്ങളും കൊലപാതകങ്ങളും നടന്നെങ്കിലും ബീഫ് കയറ്റുമതിയിൽ ഇന്ത്യ റെക്കാഡിട്ടതായാണ് കണക്കുകൾ. 400 കോടി അമേരിക്കൻ ഡോളറിന്റെ (28,000 കോടി രൂപ )ബീഫാണ് ഇന്ത്യ ഒരു വർഷം കയറ്റി അയയ്ക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലെപ്മെന്റ് അതോറിട്ടി (APEDA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മോദി സർക്കാർ അധികാരത്തിലേറിയ 2014 ൽ 13,65,643 ടൺ ഇറച്ചിയാണ് കയറ്റുമതി ചെയ്തത്. 2014-2015ൽ 14,75,540 ടൺ ആയി ഇത് മാറി. പത്ത് വർഷത്തിനിടെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്. 2016-2017ൽ കയറ്റുമതി 13,30,013 ആയി ഉയർന്നു. 2017-2018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർദ്ധിച്ച് 13,48,225 ടൺ ആയും ഉയർന്നു.