ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രണത്തെ തുടർന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങൾ മൂലം ലോകരാജ്യങ്ങൾ പാകിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിലായ പാകിസ്ഥാന് പ്രതീക്ഷയേകുന്ന ഒരു ആശ്വാസവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള അറബിക്കടലിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് പുതിയ വാർത്തകൾ.
വാർത്ത സത്യമാണെങ്കിൽ പാകിസ്ഥാന് എണ്ണ ഇറക്കുമതി നിർത്തലാക്കി ഇന്ധനം കയറ്റുമതി ചെയ്യാമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം സത്യമാകാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഖനനം ആരംഭിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മൾ മാറുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാന്റെ തീരപരിധിയിൽ വരുന്ന എണ്ണ - പ്രകൃതിവാതക നിക്ഷേപം ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 9 ട്രില്യൺ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ആ സ്ഥലത്ത് ഉള്ളതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നു. കഴിഞ്ഞ ജനുവരി 14 മുതലാണ് പാകിസ്ഥാൻ പര്യവേഷണം ആരംഭിച്ചത്. അതിന്റെ അവസാന ഘട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഖനനം നടക്കുന്ന പ്രദേശത്തിന് കേക്ക്റ-1 എന്നാണ് വിളിക്കുന്നത്.