ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയ്ക്ക് 4ജി സ്‌പെക്‌ട്രം അനുവദിക്കുന്നത് സംബന്ധിച്ച് ഉടൻ ചർച്ചകൾ നടത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്രി ഒഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. ഇരു കമ്പനികൾക്കും 4ജി സ്‌പെക്‌ട്രം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ടെലികോം മന്ത്രാലയം ട്രായിയോട് നിർദേശിച്ചിരുന്നു. ഓഹരി നിക്ഷേപമെന്ന നിലയിൽ 4ജി സ്‌പെക്‌ട്രം അനുവദിക്കണമെന്നാണ് ബി.എസ്.എൻ.എല്ലിന്റെ ആവശ്യം. 4ജി സ്‌പെക്‌ട്രം ഇല്ലാത്തതിനാൽ, സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തിൽ ഇരു കമ്പനികളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 4ജി ലഭ്യമായാൽ, ഉപഭോക്താക്കളുടെ മികച്ച ഒഴുക്കുണ്ടാകുമെന്നും ഇരു കമ്പനികളും ലാഭത്തിലേറുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.