heat-wave

കൊല്ലം/പുനലൂർ/പരവൂർ/പത്തനാപുരം:കൊല്ലം ജില്ലയിൽ ഇന്നലെ മൂന്നു സ്ത്രീകൾ അടക്കം അഞ്ചുപേർക്ക് സൂര്യാഘാതമേറ്റു.

പുനലൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ ഉറുകുന്ന് വെള്ളച്ചാൽ പ്രിയേഷ് ഭവനിൽ പ്രിയേഷ്ബാബു(38), ഇളമ്പൽ സ്വദേശിനി രഞ്ജിനി(43) എന്നിവർക്കാണ് പുനലൂർ മേഖലയിൽ സൂര്യാഘാതമേറ്റത്.

പത്തനാപുരം പട്ടാഴിയിൽ പോസ്റ്റുമാനായ ചെളിക്കുഴി പാലവിള പുത്തൻ വീട്ടിൽ അജിത്തിന് (31)മൂന്ന് മണിയോടെ ജോലിക്കിടെയാണ് പൊള്ളലേറ്റത്. ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടി.

അഞ്ചാലുംമൂട് പ്രാക്കുളത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഫ്രണ്ട്സ് ക്ലബ്ബിനു സമീപം പ്ലാച്ചേരി വീട്ടിൽ മോഹനന്റെ ഭാര്യ സുജാതയ്ക്കാണ് (48) മുഖത്ത് പൊള്ളലേറ്റത്. ചന്തമുക്കിന് സമീപം സതീഭവനിൽ ജോലി ചെയ്യവേ രാവിലെ 10.30നാണ് സംഭവം.കാഞ്ഞാവെളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

​പ​ര​വൂ​ർ​ ​കു​റു​മ​ണ്ട​ൽ​ ​പ​ട്ട​ര​ഴി​ക​ത്ത് ​ബി​ന്ദു​​(37​)​​​ വീടിനു സമീപത്തെ പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുമ്പോൾ കൈയിൽ പൊള്ളലേൽക്കുകയായിരുന്നു. ​നെ​ടു​ങ്ങോ​ലം​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.

റെയിൽവേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുമ്പോഴാണ് പ്രീയേഷന് പൊളളലേറ്റത്. വലത് കൈയിലും മുതുകിലുമാണ് സൂര്യാഘാതം. വീട്ടിൽ എത്തിയപ്പോൾ കൈയിലും മുതുകിലും പുകച്ചിലും നീറ്റലും അനുഭവപ്പെട്ടു. തുടർന്ന് പൊള്ളി ഇളകുകയായിരുന്നു. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊള്ളൽ ഏറ്റ രഞ്ജിനിയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച മൂന്നു പേർക്ക് പുനലൂരിൽ സൂര്യാഘാതമേറ്റിരുന്നു. തിങ്കളാഴ്ച 39.5 ഡിഗ്രി ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ (ചൊവ്വ) 38.5 ഡിഗ്രിയായി കുറഞ്ഞു.

വേനൽച്ചൂട് കടുത്തതോടെ തൊഴിലുറപ്പ് സമയം രാവിലെ 7:30 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 6 വരെയും ക്രമീകരിച്ചിട്ടുണ്ട്.