ഇപ്പോ : സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ 4-2 ന് ആതിഥേയരായ മലേഷ്യയെ കീഴടക്കി. 17-ാം മിനിട്ടിൽ സുമിതാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. 27-ാം മിനിട്ടിലും സുമിത് സ്കോർ ചെയ്ത്. വരുൺ കുമാർ, മൻദീപ് സിംഗ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ജപ്പാനെ കീഴടക്കിയിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ കൊറിയയുമായി സമനില വഴങ്ങിയിരുന്നു. മലേഷ്യയ്ക്കെതിരായ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.