crime

തിരുവനന്തപുരം: തിരുവനന്തപുത്ത് വട്ടിയൂർക്കാവിൽ കുടുംബ വഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ സ്ത്രീ മരിച്ചു. ശാരി ആണ് മരിച്ചത്. കുടുംബ വഴക്കിനിടയിൽ ശാരിയുടെ അമ്മ രമയ്ക്കും അച്ഛൻ കൃഷ്ണനും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശാരിയുടെ ഭർത്താവ് ശ്രീകുമാറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.