തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വിമർശിച്ച എഴുത്തുകാരി ദീപാ നിശാന്തിനെ പരോക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത്. പ്രിയ പി.കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാൽ സ്നേഹം കൊണ്ട് പറയുകയാ, നിങ്ങൾക്ക് വേണ്ടിയെന്ന മട്ടിൽ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാൽ നിങ്ങൾക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാമെന്ന് വി.ടി ബൽറാം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. ആലത്തൂർ മണ്ഡലത്തിൽ മൂന്നാം തവണയാണ് പി.കെ ബിജു അങ്കത്തിനൊരുങ്ങുന്നത്.
ഇതിനിടെ കോൺഗ്രസ് സ്ഥാനാത്ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പരിപാടിക്കിടെ പാട്ടുപാടിയതിനെ വിമർശിച്ചായിരുന്നു ദീപ നിശാന്ത് രംഗത്തെത്തിയത്. ദീപയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചൂടൻ ചർകളാണ് നടക്കുന്നത്.
'സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ'മെന്നുമായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേർ വിമർശനവുമായിഎത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം