saneesh-kumar

കുട്ടനാട്: പീഡനശ്രമത്തിൽ നിന്നും രക്ഷയായത് സ്വയ രക്ഷയ്ക്കായി പഠിച്ച ആയോധന വിദ്യ. പതിനഞ്ചുകാരിയുടെ പരാതിയിൽ പിതാവിന്റെ സുഹൃത്തായ സനീഷ് കുമാറിനെ(35) രാമങ്കരി എസ്.ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി അഭ്യാസ മുറയിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ സുഹൃത്തായ സനീഷ് പെൺകുട്ടിയുമായും പരിചയത്തിലായിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രതിയുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

കുങ്ഫു അഭ്യസിച്ചിരുന്ന പെൺകുട്ടി പ്രതിയെ അടിച്ചുവീഴ്‌ത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ,​ മൊബൈലിൽ ഫോട്ടോയുണ്ടെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെൺകുട്ടിയെ വലയിലാക്കാനുള്ള ശ്രമം തുടരവേയാണ് പരാതിയെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.