ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. 11.45 മുതൽ 12 മണി വരെ താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ തുടങ്ങിയ മാർഗങ്ങളിലൂടെ എല്ലാവരും ഇത് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേരേ പ്യാരേ ദേശ് വാസിയോം എന്ന് അഭിസംബോധ ചെയ്‌തുകൊണ്ടാണ് മോദി ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
നേരത്തെ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം നിലവിലുള്ളതിനാൽ വൻ പ്രഖ്യാപനങ്ങൾ നടത്താൻ ഇപ്പോൾ സാധിക്കില്ല. അതേസമയം, ഇന്ന് രാവിലെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ യോഗം ചേർന്നിരുന്നു. അതിനാൽ തന്നെ സുരക്ഷാ സംബന്ധമായ പ്രഖ്യാപനങ്ങളാകും ഇപ്പോൾ ഉണ്ടാവുക എന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണെന്നാണ് വിവരം. ഇത് അസാധാരണ നടപടിയാണെന്നും രാഷ്ട്രീയ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു.
मेरे प्यारे देशवासियों,
— Chowkidar Narendra Modi (@narendramodi) March 27, 2019
आज सवेरे लगभग 11.45 - 12.00 बजे मैं एक महत्वपूर्ण संदेश लेकर आप के बीच आऊँगा।
I would be addressing the nation at around 11:45 AM - 12.00 noon with an important message.
Do watch the address on television, radio or social media.
അതേസമയം, നരേന്ദ്ര മോദിയുടെ അഭിസംബോധന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമാണെന്ന് ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ആരോപിച്ചു.
He’s declaring the results of the Lok Sabha elections. #JustSaying
— Omar Abdullah (@OmarAbdullah) March 27, 2019