മുംബയ്: രാജ്യം കണ്ട ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടേത്. മുംബയിലെ ബാന്ദ്രയിലുള്ള ജിയോ വേൾഡ് സെന്ററിൽ നടന്ന വിവാഹ ചടങ്ങുകൾ പ്രമുഖരടക്കം പങ്കെടുത്തിരുന്നു. മാർച്ച് 9നാണ്, ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ശ്ലോക മേത്തയെ ആകാശ് താലി ചാർത്തിയത്.
വിവാഹത്തന് നിത അംബാനി മരുമകൾക്കു സമ്മാനമായി നൽകിയത് 300 കോടിയുടെ വജ്ര നെക്‌ലേസ് ആണെന്നാണ് പുതിയ റിപ്പോർട്ട്. പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വർണ നെക്‌ലേസ് കുടംബത്തിലെ മൂത്തമരുമകൾക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിന്റെ രീതി. എന്നാൽ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നൽകണമെന്നു നിത തീരുമാനിക്കുകയായിരുന്നു.
വജ്രം കൊണ്ടുള്ള നെക്‌ലേസ് നിർമിക്കാൻ ലോകപ്രശസ്ത ആഭരണ നിർമാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് നെക്‌ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്‌ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോർട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ഒരു ആഡംബര ബംഗ്ലാവാണ് നവദമ്പതികൾക്കു സമ്മാനിച്ചത്.