yodha-movie

27 വർഷങ്ങൾ പിന്നിടുന്നു യോദ്ധ എന്ന ചിത്രം പിറന്നിട്ട്. റിലീസ് ചെയ്‌ത നാളുകളിൽ വൻ വിജയത്തിലേക്കൊന്നും പോകാത്ത ചിത്രം പിന്നീട് മോഹൻലാൽ- ജഗതി കൂട്ടുകെട്ട് സമ്മാനിച്ച ചിരിപ്പൂരത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്ന് എന്ന ചാർട്ടിലിടം നേടുകയായിരുന്നു. തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുകുട്ടനും മിനി സ്‌ക്രീനിൽ അരങ്ങുവാഴുന്ന കാഴ്‌ചയാണ് ഈ 27 വർഷങ്ങൾ പിന്നിടുമ്പോഴും കാണാൻ കഴിയുന്നത്. എന്നാൽ മോഹൻലാൽ നായകനായ ചിത്രത്തിൽ അരശുംമൂട്ടിൽ അപ്പുകുട്ടനെ അവതരിപ്പിക്കാൻ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.

സംഗീത് ശിവന്റെ വാക്കുകൾ-

ലാൽ വന്നുകഴിഞ്ഞാൽ പിന്നെ ലാലിന്റെ കൂടെ കോംപീറ്റ് ചെയ്‌തു നിൽക്കണമെങ്കിൽ ദെയർ വാസ് നോ അദർ ചോയിസ്. അദ്ദേഹവും ലാൽ സാറും ഒരുമിച്ചു വന്നാൽ പിന്നെ നമുക്ക് ഒരു രക്ഷയുമില്ല. അവര് അങ്ങോട്ടുമിങ്ങോട്ടും...പക്ഷേ വേറൊരു ആക്‌ടറിനിടയിൽ ജഗതി സാർ അവർക്ക് മേലെ സ്‌കോർ ആകും. ജഗതി സാറിന്റെ അത്രയും ഇംപ്രവൈസ് ചെയ്യാൻ അവർക്ക് കഴിയാത്തതു കൊണ്ടാണ്. ലാൽ സാറും ജഗതിയും കൂടി വന്നാൽ ദാറ്റ് ബികം സംതിംഗ് എൽസ്.

ചിത്രത്തിലെ കുറേ ഡയലോഗുകൾ നമ്മൾ എഴുതിയതല്ല. ഉദാഹരണത്തിന് 'ഈ ഫോറസ്‌റ്റു മുഴുവൻ കാടാണ്' എന്നു പറയുന്ന ഡയലോഗൊക്കെ. അതൊന്നും നമ്മളു പോലും അറിഞ്ഞിരുന്നില്ല.

വീഡിയോ കാണാം-