modi

ന്യൂഡൽഹി: 2016 നവംബർ എട്ടിന് രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത് മറ്റൊരു പ്രധാനമന്ത്രിയും തന്റെ രാജ്യത്തോട് പറയാത്ത രീതിയിലുള്ള പ്രഖ്യാപനമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്. അതേസമയം, ഇന്ന് രാവിലെ സുപ്രധാനമായ രണ്ട് യോഗങ്ങളിൽ മോദി പങ്കെടുത്തിരുന്നു. സുരക്ഷാകാരണങ്ങൾക്കുള്ളതും രാഷ്ട്രീയകാര്യങ്ങൾക്കുള്ളതുമായ രണ്ട് മന്ത്രിസഭാ യോഗമാണ് ഇന്ന് ചേർന്നത്.ഇതിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്.

ബലോകോട്ട് ആക്രമണത്തിന് ശേഷമുള്ള അവസ്ഥയിൽ മാറ്റമില്ലെന്നും ഇന്ത്യ എന്തോ വലിയ കാര്യങ്ങൾക്ക് ഒരുങ്ങുന്നുവെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ പാകിസ്ഥാനെതിരെ സൈനിക നടപടി തുടങ്ങാനുള്ള പ്രഖ്യാപനമാണോ മോദി നടത്തുന്നതെന്ന തരത്തിലും ചർച്ചകൾ സജീവമായിട്ടുണ്ട്.