news

1. സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികളുമായി സര്‍ക്കാര്‍. എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. വരള്‍ച്ച പ്രതിരോധത്തില്‍ ഏകോപന ചുമതല, ചീഫ് സെകട്ട്രറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കി. ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതി വിലയിരുത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

2. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം വൈകിട്ട് മൂന്ന് മണിക്ക്. സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ- ആരോഗ്യ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശത്തിനിടെ കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. കായംകുളം സ്വദേശി അബ്ദുള്ളയ്ക്കാണ് പൊള്ളലേറ്റത്.



3. സൂര്യന്റെ സ്ഥാനം കേരളത്തിന് നേര്‍മുകളില്‍ എത്തിയ സാഹചര്യത്തില്‍ ഇന്നും നാളെയും സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ അതീവ ജാഗ്രത പാലിക്കണണ്‍ എന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ സൂര്യതാപമേറ്റത് 198 പേര്‍ക്ക്. വീടിനുള്ളില്‍ ഇരിക്കുന്നവര്‍ പോലും ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അതോരിറ്റി. പ്രളയത്തിലൂടെ ജൈവാംശമുള്ള മേല്‍മണ്ണ് ഒഴുകി പോയതും ഈര്‍പ്പത്തിന്റെ തോത് കുറയാന്‍ കാരണം ആയിട്ടുണ്ട്.

4. കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ ഉത്തരവ് ഇറങ്ങാത്തതില്‍ അതൃപ്തിയുമായി മന്ത്രിമാര്‍. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഗുരുതര വീഴ്ച വരുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് ഫയല്‍ നല്‍കിയപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും വിമര്‍ശനം. മൊറട്ടോറിയം ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്നും മന്ത്രിമാര്‍.

5. കാര്‍ഷിക വായ്പകളില്‍ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള സംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. മൊറട്ടോറിയം ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഫയല്‍ ചീഫ് സെക്രട്ടിക്ക് തിരിച്ചയിച്ചിരുന്നു

6. ഓച്ചിറ കേസില്‍ കാണാതായ പെണ്‍കുട്ടിയേയും പ്രതി മുഹമ്മദ് റോഷനേയും ഇന്ന് കേരളത്തില്‍ എത്തിക്കും. രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. മുഹമ്മദ് റോഷനെ നാളെ ഓച്ചിറ കോടതിയില്‍ ഹാജരാക്കും എന്നും പൊലീസ്

7. പെണ്‍കുട്ടിയേയും പ്രതി റോഷനേയും പൊലീസ് കണ്ടെത്തിയത്, തട്ടിക്കൊണ്ട് പോയതിന്റെ പത്താം നാള്‍ മഹാരാഷ്ട്രയില്‍ നിന്ന്. തന്നെ റോഷന്‍ തട്ടിക്കൊണ്ട് പോയത് അല്ല എന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോവുക ആയിരുന്നു എന്നും പെണ്‍കുട്ടി മൊഴി നല്‍കി. തനിക്ക് 18 വയസായി. പ്രായം തെളിയിക്കാനുള്ള തെളിവുകള്‍ അച്ഛന്റെ പക്കലുണ്ടെന്നും അവകാശവാദം. രണ്ടു വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു എന്നും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുക ആയിരുന്നു എന്നും മുഹമ്മദ് റോഷന്‍

8. ലോക്സഭ തിരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്. കേരളത്തില്‍ ആണോ കര്‍ണാടകത്തിലാണോ മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ന് രാഹുല്‍ നിലപാട് വ്യക്തമാക്കും എന്ന പ്രതീക്ഷയില്‍ നേതാക്കള്‍. അമേഠി കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനം എടുത്താല്‍ വയനാടിന് ആയിരിക്കും പ്രഥമ പരിഗണന എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

9. കര്‍ണാടകത്തില്‍ ജെ.ഡി.എസിനെ പൂര്‍ണമായി വിശ്വാസിക്കാന്‍ സാധിക്കാത്തതിനാല്‍ കേരളമാണ് സുരക്ഷിതം എന്ന വിലയിരുത്തലില്‍ നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.പി.എയും ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഉത്തരേന്ത്യയിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത് ഈ സാഹചര്യത്തില്‍

10. വയനാട് മത്സരിക്കണം എന്ന കെ.പി.സി.സിയുടെ ക്ഷണം രാഹുല്‍ തള്ളാത്തത് ആണ് കേരള നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. എ.കെ ആന്റണി മുകുള്‍ വാസ്നിക് കെ.സി വേണുഗോപാല്‍ എന്നീ നേതാക്കളുമായി ഡി.സി.സി നേതൃത്വം ബന്ധപ്പെട്ടപ്പോള്‍ കാത്തിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ ഇറങ്ങിയ പതിനൊന്നാമത് സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഇല്ലാത്തതും സസ്‌പെന്‍സ് വീണ്ടും ഉയര്‍ത്തുകയാണ്. വടകരയില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വടകര മണ്ഡലത്തിലെയും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന

11. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ബി.ഡി.ജെ.എസില്‍ പൊട്ടിതെറി. ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്ട് പാര്‍ട്ടി വിടുന്നു. തീരുമാനം, മുന്നാക്ക സംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ്സില്‍ മുന്നാക്കക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും രണ്ടുതരം നീതിയെന്ന് അക്കീരമണ്‍

12. എല്ലാ സമുദായങ്ങളെയും ഒരു വേദിയില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തില്‍ എത്തിയ ബി.ഡി.ജെ.എസിന് പാര്‍ട്ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാന്‍ ആകുന്നില്ലെന്ന് അക്കീരമണിന്റെ വിമര്‍ശനം. സ്വന്തം ആശയങ്ങള്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യമായതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നും പ്രതികരണം.