modi

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോ എർത്ത് ഓർബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളിൽ ആക്രമിച്ച് വീഴ്‌ത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷൻ ശക്തി എന്ന് പേരിട്ട ഓപറേഷൻ വിജയകരമാക്കിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങൾക്കാണ് ഉപഗ്രഹവേധ മിസൈൽ സംവിധാനമുള്ളത്.

2012 മുതൽ തന്നെ മിസൈൽ വേധ മിസൈലുകൾ നിർമിക്കുന്നതിനെക്കുറിച്ച് ഇന്ത്യയിൽ ആലോചന തുടങ്ങിയിരുന്നു. തുടർന്ന് തദ്ദേശീയമായി നിർമിച്ച എ സാറ്റ് മിസൈലുകൾ പ്രയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു. മിഷൻ ശക്തി എന്നാണ് ഈ ഓപറേഷന് പേര് നൽകിയത്. മൂന്ന് മിനിട്ടിലാണ് ലക്ഷ്യം പൂർത്തിയാതത്. ഇതോടെ വൻ ബഹിരാകാശ ശക്തിയാവാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതാും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും നാഴികക്കല്ലായി മാറുന്ന പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

An important message to the nation. Watch. https://t.co/0LEOATgOOQ

— Chowkidar Narendra Modi (@narendramodi) March 27, 2019