congress

ഒൗറംഗബാദ്: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയില്ലെങ്കിൽ പ്രതികാരമായി നേതാക്കൾ എന്താണ് ചെയ്യുക?​ ഒന്നെങ്കിൽ രാജിവയ്ക്കും അല്ലെങ്കിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ഒൗറംഗബാദിൽ നിന്നും ഒരു കോൺഗ്രസ് എം.എൽ.എ. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി ഓഫീസിലെ ക​സേ​ര​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യാണ് കോൺഗ്രസ് നേതാവ് വ്യത്യസ്തനായത്.

സെ​ൻ​ട്ര​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഓ​ഫീ​സി​ലാണ് സംഭവം. കോൺഗ്രസ് എം. എൽ. എ അബ്ദുൾ സത്താറാണ് 300 കസേരകളുമായി മുങ്ങിയത്. സഖ്യകക്ഷിയായ എൻസിപിയുമായി ചേർന്ന് കോൺഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പാണ് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ സത്താർ കസേരകളുമായി മുങ്ങിയത്.

ഈ കസേരകൾ തന്റെ സ്വന്തമാണെന്നും താൻ പാർട്ടി ഓഫീസ് വിടുന്നതിനെ തുടർന്ന് കൊണ്ടുപോകുകയാണെന്നും അബ്ദുൾ സത്താർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാവാണ് സത്താർ. ലോക്സഭ തിരഞ്ഞെടുപ്പിൽ ഔറംഗബാദ് സീറ്റിൽ മത്സരിക്കാൻ സത്താർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എം. എൽ. സിയായ സുഭാഷ് ഷംബാദിനാണ് കോൺഗ്രസ് സീറ്റുനൽകിയത്. ഇതിനു പിന്നാലെ പാർട്ടി ഓഫീസിൽ എൻസിപിയുമായി ചേർന്ന് യോഗം കൂടി വിളിച്ചുകൂട്ടുക കൂടി ചെയ്തതോടെ സത്താർ കസേരയുമായി മുങ്ങുകയായിരുന്നു.