സാധരണയായി ഭിക്ഷക്കാരെ ആട്ടിയോടിക്കുന്നത് നഗരങ്ങളിലെ കാഴ്ചയാണ്. എന്നാൽ, കൊടും വേനലിൽ കടയ്ക്കുമുന്നിലെത്തിയ ദാഹിച്ചുവലഞ്ഞ വയോവൃദ്ധന് തണ്ണിമത്തൻ ജ്യൂസ് നൽകിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ഒരു വ്യാപാരി. ശാന്തിവിള ദിനേശ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊടും വേനലിൽ ദാഹിച്ചുവലഞ്ഞ വയോവൃദ്ധന്
തിരുവനന്തപുരം തിരുമല ജംഗ്ഷനിൽ ഒരു നല്ല ബേക്കറിയുണ്ട് ......... കോഴിക്കോട്ടുകാരനായ ഒരു ചെറുപ്പക്കാരനാണ് കടയുടമ........അതുവഴി പോകുംബോഴൊക്കെ അവിടെ കയറും...... എന്തെങ്കിലുമൊക്കെ വാങ്ങും....... അയാൾ വാങ്ങിപ്പിക്കും എന്നതാണ് ശെരി........
ഇന്ന് സിന്ധുവിനോരു പല്ലിന്റെ ചികിത്സക്ക് പോയിവരുംബോഴവിടെ കയറി....... ഒരു നാരങ്ങാവെള്ളം കുടിക്കാൻ........ അതിനായി കാത്തിരിക്കുംബോൾ കണ്ട കാഴ്ച മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു........
വയോവൃദ്ധനായ ഒരാൾ ഭിക്ഷയാചിച്ച് കടക്കുമുന്നിൽ വന്നു........ സിന്ധുവിന് നാരങ്ങാവെള്ളം എടുക്കുന്നതിനിടയിൽ അയാൾ ഈ വൃദ്ധനെ കണ്ടു...... ഒരുഗ്ലാസ്സ് തണ്ണിമത്തൻ ജൂസെടുത്ത് വൃദ്ധന് കൊടുത്തു......... ആർത്തിയോടെ അയാൾ ആ ജ്യൂസ് കുടിച്ചു........ പോകാതെ നിൽക്കുന്ന അയാളോട് ഇനിയെന്തുവേണം എന്ന് തിരക്കി........ അൽപ്പംകൂടി കുടിക്കണമെന്നയാൾ പറഞ്ഞു......... ഒരുമടിയും കൂടാതെ ഒരു ഗ്ലാസ്സ്കൂടി ഒഴിച്ചുകൊടുത്തു.......!
സംതൃപ്തിയോടെ അയിൾ നടന്നുനീങ്ങി........!
മനുഷ്യത്വം നശിക്കാത്തവരെ കാണുംബോൾ സന്തോഷം തോന്നുക സ്വാഭാവികം......