വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പഴമാണ് സബർജില്ലി. നാരുകളാൽ സമ്പന്നമായതിനാൽ എല്ലാവിധ ദഹനപ്രശ്നങ്ങളെയും പ്രതിരോധിക്കും. മാത്രമല്ല, നെഞ്ചെരിച്ചിൽ അകറ്റാൻ സബർജില്ലി കഴിച്ചാൽ മതി. പകർച്ചവ്യാധികളെ തടയാൻ ശേഷിയുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമം. സബർജില്ലിയുടെ സ്ഥിരമായ ഉപയോഗം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണിത്. ഫ്ളവനോയിഡുകൾ ധാരാളമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ സബർജില്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മധുരം മിതമായ അളവിൽ മാത്രമുള്ളതിനാൽ പ്രമേഹരോഗികൾക്ക് ആശങ്ക കൂടാതെ ഇത് കഴിക്കാം. മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുകയും ചെയ്യും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സബർജില്ലിക്ക് കഴിവുണ്ട്. രോഗപ്രതിരോധ ശേഷിയുള്ളതിനാൽ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കേണ്ട. ഫ്രൂട്ട് സാലഡുകളിൽ സബർജില്ലി ഒരു ഇനമായി ഉൾപ്പെടുത്തുന്നത് മികച്ച ആരോഗ്യഗുണങ്ങൾ നൽകും.