lulu
ഷാർജയിലെ റോള അൽ നബയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: ലുലു ഗ്റൂപ്പിന്റെ ഷാർജയിലെ എട്ടാമത്തെയും ആഗോള തലത്തിൽ 164ാമത്തെയും ഹൈപ്പർ മാർക്ക​റ്റ് ഷാർജയിലെ റോള അൽ നബയിൽ പ്റവർത്തനമാരംഭിച്ചു. ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി നിരവധി പ്റമുഖരുടെ സാന്നിധ്യത്തിൽ ഹൈപ്പർ മാർക്ക​റ് ഉദ്ഘാടനം ചെയ്തു. റോള മുബാറാക് സെന്ററിനടുത്തതായി അൽ ശർഖ് സ്ട്റീ​റ്റിലാണ് 85,000 ചതുരശ്റയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായുള്ള പുതിയ ഹൈപ്പർ മാർക്ക​റ്റ്.

lulu
ഷാർജയിലെ റോള അൽ നബയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

യു.എ. ഇ.യിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്റവർത്തനം കൂടുതൽ വ്യാപകമാക്കുമെന്ന് ലുലു ഗ്റൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഒരു വർഷത്തിനകം 32 ഹൈപ്പർ മാർക്ക​റ്റുകൾ തുടങ്ങും. ഇതിൽ 12 എണ്ണം യു.എ.ഇയിലായിരിക്കും. ശേഷിക്കുന്നവ ഇരുപതെണ്ണം മറ്റ് ഗൾഫ് രാജ്യങ്ങളിലാണ്. ഗൾഫ് രാജ്യങ്ങളിലെ റീ​റ്റെയ്ൽ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാണ് ലുലുഗ്രൂപ്പിനുള്ളത്. സൗദി ദേശീയ സുരക്ഷാ ഗാർഡ് ക്യാമ്പുകളിലെയും, ലോകത്തെ ഏ​റ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ വാണിജ്യ കേന്ദ്റങ്ങളുടെയും നടത്തിപ്പ് ലുലു ഗ്റൂപ്പിന് ലഭിച്ചത് ഇതിനാലാണ്. ഗൾഫിലെ ഭരണാധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ നന്ദിയുണ്ടെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്റൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി , ലുലു ഡയറക്ടർ സലിം എം.എ, ലുലു ഷാർജ ഡയറക്ടർ നൗഷാദ് എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

lulu
ഷാർജയിലെ റോള അൽ നബയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്ത ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി ഉത്പ്പന്നങ്ങൾ നോക്കിക്കാണുന്നു