കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സമർപ്പിച്ച ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലും നൽകിയിട്ടുണ്ട്. അപ്പീലിൽ തീരുമാനമെടുക്കും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എത്രയും വേഗം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയുമായിരുന്നു ഹർജിയിലെ ആവശ്യം. സി.ബി.ഐ പ്രത്യേക കോടതിയിലെ വനിതാ ജഡ്ജി ഹണി എം. വർഗീസിന്റെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണു കോടതി നടപടി.