thushar-vellappally

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും വയനാട് മണ്ഡലത്തിൽ പൈലി വാദ്യാട്ടും എൻ.ഡി.എ സ്ഥാനാർത്ഥികളാകും. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരത്തിന് എത്തിയാൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാറ്റമുണ്ടാകും. നിലവിൽ വയനാട് സീറ്റ് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അച്ഛന്റെ അനുഗ്രഹത്തോടെയാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് രാജിവയ്‌ക്കേണ്ടതില്ല. യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് താൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.