news

1. ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം കൊയ്ത് ഇന്ത്യ. ഉപഗ്രഹ മേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണമാണ് വിജയം കണ്ടത്. ഉപഗ്രഹവേധ മിസെല്‍ പരീക്ഷണം വിജയം കണ്ടത് മൂന്ന് മിനിട്ടില്‍. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇതോടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും

2. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹമാണ് തകര്‍ത്തത്. ലോകരാജ്യങ്ങളായ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ കൈവരിച്ച നേട്ടമാണ് ഇന്ത്യയും സ്വന്തമാക്കിയത്. നേട്ടം സ്വന്തമാക്കുന്ന നാലമത്തെ രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് സ്വന്തം. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.

3. മിസൈല്‍ വികസപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മിഷന്‍ ശക്തിയുടെ ചരിത്രപരമായ വിജയത്തില്‍ അത് തയ്യാറാക്കിയ രാജ്യത്തെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. രാജ്യത്തിന് എതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ ഇന്ത്യ ശക്തമാണ് എന്നും ഗഡ്കരിയുടെ ട്വീറ്റ്

4. ലോക നാടക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലോക നാടക ദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ ട്വിറ്ററില്‍ ആണ് രാഹുലിന്റെ പരിഹാസം. അഭിനന്ദനങ്ങള്‍ ഡി.ആര്‍.ഡി.ഒ നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരാന്‍ ആഗ്രഹിക്കുന്നു എന്നും രാഹുലിന്റെ ട്വീറ്റ്

5. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സമയത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശനത്തോടെ ആണ് പ്രതിപക്ഷം നേരിടുന്നത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് ജനങ്ങളുടെ ശ്രദ്ധ ആകാശത്തേക്ക് കേന്ദ്രീകരിക്കാന്‍ ആണ് മോദി ശ്രമിക്കുന്നത് എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

6. ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഉപമുഖ്യമന്ത്രിയെ മാറ്റി. നീക്കം, ഘടകകക്ഷിയില്‍ നിന്നുള്ള രണ്ട് ഭരണകക്ഷി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉപമുഖ്യമന്ത്രി അപ്രസക്തനായതിനെ തുടര്‍ന്ന്. അര്‍ദ്ധരാത്രി രണ്ട് മണിക്കാണ് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി- 2 എന്ന പാര്‍ട്ടി രൂപീകരിച്ചതായി മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എന്ന ഘടകക്ഷിയില്‍ നിന്നുള്ള 2 എം.എല്‍.എമാര്‍ അറിയിച്ചത്

7. മനോഹര്‍ അജ്ഗാവ്ങ്കര്‍, ദീപക് കൗസ്‌കര്‍ എന്നിവരാണ് ഭിന്നിച്ച് വന്ന് വേറെ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതോടെ ഘടകകക്ഷിയില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി അപ്രസക്തനായി. പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി രണ്ട് മണിക്കാണ് ഗോവ മുഖ്യമന്ത്രിയായി ബി.ജെ.പി എം.എല്‍.എയും സ്പീക്കറുമായിരുന്ന പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. നേരിയ ഭൂരിപക്ഷത്തിലാണ് ഗോവയില്‍ ബി.ജെ.പി സഖ്യകക്ഷി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്

8. കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ ഉത്തരവ് ഇറങ്ങാത്തതില്‍ അതൃപ്തിയുമായി മന്ത്രിമാര്‍. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഗുരുതര വീഴ്ച വരുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് ഫയല്‍ നല്‍കിയപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും വിമര്‍ശനം. മൊറട്ടോറിയം ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്നും മന്ത്രിമാര്‍.

9. കാര്‍ഷിക വായ്പകളില്‍ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള സംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. മൊറട്ടോറിയം ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഫയല്‍ ചീഫ് സെക്രട്ടിക്ക് തിരിച്ചയിച്ചിരുന്നു

10. ലോക്സഭ തിരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്. കേരളത്തില്‍ ആണോ കര്‍ണാടകത്തിലാണോ മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ന് രാഹുല്‍ നിലപാട് വ്യക്തമാക്കും എന്ന പ്രതീക്ഷയില്‍ നേതാക്കള്‍. അമേഠി കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനം എടുത്താല്‍ വയനാടിന് ആയിരിക്കും പ്രഥമ പരിഗണന എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

11. കര്‍ണാടകത്തില്‍ ജെ.ഡി.എസിനെ പൂര്‍ണമായി വിശ്വാസിക്കാന്‍ സാധിക്കാത്തതിനാല്‍ കേരളമാണ് സുരക്ഷിതം എന്ന വിലയിരുത്തലില്‍ നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.പി.എയും ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഉത്തരേന്ത്യയിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത് ഈ സാഹചര്യത്തില്‍

12. വയനാട് മത്സരിക്കണം എന്ന കെ.പി.സി.സിയുടെ ക്ഷണം രാഹുല്‍ തള്ളാത്തത് ആണ് കേരള നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. എ.കെ ആന്റണി മുകുള്‍ വാസ്നിക് കെ.സി വേണുഗോപാല്‍ എന്നീ നേതാക്കളുമായി ഡി.സി.സി നേതൃത്വം ബന്ധപ്പെട്ടപ്പോള്‍ കാത്തിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ ഇറങ്ങിയ പതിനൊന്നാമത് സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഇല്ലാത്തതും സസ്‌പെന്‍സ് വീണ്ടും ഉയര്‍ത്തുകയാണ്. വടകരയില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വടകര മണ്ഡലത്തിലെയും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന