പരീക്ഷാഫലം
ബി.ടെക് ഒന്നു മുതൽ എട്ടുവരെ സെമസ്റ്റർ സ്‌പെഷൽ സപ്ലിമെന്ററി (പുതിയ/പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ബി.ബി.എ. എൽ എൽ.ബി. രണ്ടാം സെമസ്റ്റർ (ഓണേഴ്‌സ്/പഞ്ചവത്സരംറഗുലർ/സപ്ലിമെന്ററി2019 ജനുവരി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.ബി.എ. എൽ എൽ.ബി നാലാം സെമസ്റ്റർ (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ/സപ്ലിമെന്ററി2019 ജനുവരി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
എം.സി.ജെ രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ഒമ്പതു വരെ അപേക്ഷിക്കാം.
ബി.പി.എഡ്. ഒന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി), 2018 ഒക്‌ടോബറിൽ നടന്ന ബി.പി.എഡ്. രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ പത്തു വരെ അപേക്ഷിക്കാം.
എം.എസ് സി. ബയോടെക്‌നോളജി രണ്ടാംസെമസ്റ്റർ(റഗുലർ/സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ഒമ്പതു വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന എം.ഫിൽ. എഡ്യുക്കേഷൻ ഒന്നാം സെമസ്റ്റർ (ഫാക്കൽറ്റി എജ്യുക്കേഷൻ, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എം.എച്ച് മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എസ് സി അപ്ലൈഡ് ഫിസിക്‌സ് മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ആറു വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ എൽ എൽ.ബി.(പഞ്ചവത്സരം) 2006-2010 അഡ്മിഷൻ സപ്ലിമെന്ററി, 2006 വരെയുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എൽ എൽ.ബി. നാലാം സെമസ്റ്റർ(ത്രിവത്സരംറഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 11 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ബി.എ. മ്യൂസിക് വീണ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/201315 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.
സി.വി ക്യാമ്പ് ഫീസടയ്ക്കണം
നാലാംസെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്യൂ ആൻഡ് എം.ടി.എ.(റഗുലർ, 2014,2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്(സി.എസ്.എസ്.) പരീക്ഷകൾക്ക് റഗുലർ വിദ്യാർത്ഥികൾ പരീക്ഷഫീസിനു പുറമേ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും(പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. എം.എം.എച്ച് ആൻഡ് എം.ടി.ടി.എം. കോഴ്‌സ് വിദ്യാർത്ഥികൾക്കും ഇതു ബാധകമാണ്.