പി.ജി പ്രവേശനം
സർവകലാശാലയിലെ 50 ഡിപ്പാർട്ട്മെന്റുകളിലായി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷകൾ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ മേയ് 19 മുതൽ 24 വരെ നടത്തും. ജൂലായ് 1 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ജൂലായ് 10 ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ബന്ധപ്പെട്ട വിഷയങ്ങളിൽ 50 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ യിൽ കുറയാത്ത ബിരുദമെടുത്തവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാർ, പട്ടികജാതി/പട്ടികവർഗ്ഗം, എസ്.ഇ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത മാർക്കിളവ് ലഭ്യമാകും. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 500 രൂപയും അഡിഷണൽ വിഷയത്തിന് 100 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി കാർക്ക് യഥാക്രമം 250 രൂപയും 50 രൂപയും. അപേക്ഷ ഓൺലൈനായി www.admissions.keralauniversity.ac.in ൽ ഏപ്രിൽ 2 വരെ സ്വീകരിക്കും. പ്രോസ്പെക്ടസ് www.keralauniversity.ac.inൽ.
ശ്രീനാരായണഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ നാരായണഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം, ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ദർശനവും ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ചിത്രരചനാ മത്സരവും നടത്തുന്നു. മത്സരങ്ങൾ 1. ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾ 2. കോളേജ് വിദ്യാർത്ഥികൾ, 3. വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടത്തുന്നത്. മേൽപ്പറഞ്ഞ എല്ലാ മത്സരങ്ങളുടെയും വിഷയം ശ്രീനാരായണഗുരുവിന്റെ ജീവിതവും അദ്ധ്യാത്മികതയുമാണ്. ഓരോ വിഭാഗത്തിലും പ്രത്യേകം സമ്മാനങ്ങൾ നൽകും. ഉപന്യാസങ്ങൾ അഞ്ഞൂറ് വാക്കുകളിൽ കവിയരുത്. വിദ്യാർത്ഥി സ്വയം രചിച്ചതാണെന്നുളളതിനു സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. മറ്റുളളവർ സ്വയം സാക്ഷ്യപ്പെടുത്തിയ രചനകൾ അയയ്ക്കുക.ചിത്രരചനയ്ക്കായി ഒരു ചാർട്ടിനെ രണ്ടായി മടക്കിയതിൽ ഒരു ഭാഗം ഉപയോഗിക്കുക. ചിത്രരചനയ്ക്കായി ജലച്ചായം/പെൻസിൽചായം എന്നിവ ഉപയോഗിക്കാം.രചനകൾ അയയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 16. അയയ്ക്കേണ്ട വിലാസം: IQAC കേരള സർവകലാശാല, പാളയം, തിരുവനന്തപുരം 695034 Email: team.iqac@gmail.com ph:0471 2303013
മാർക്ക് അപ്ലോഡ് - തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രി പരീക്ഷകളുടെ ഓപ്പൺ കോഴ്സ് മാർക്ക് കോളേജുകളിൽ നിന്ന് അപ്ലോഡ് ചെയ്യാനുളള സമയം 29 വരെ നീട്ടി. അപ്ലോഡ് ചെയ്തതിനുശേഷം മാർക്ക്ഷീറ്റുകൾ അതത് ടാബുലേഷൻ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർമാർക്ക് 30 നകം കൈമാറണം.
പുതുക്കിയ പരീക്ഷാതീയതി
26, 28 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി (ഇന്റഗ്രേറ്റഡ് - പഞ്ചവത്സരം) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 4, 9 തീയതികളിൽ നടത്തും.
25, 27 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എച്ച്.എം.സി.ടി (2014 സ്കീം & 2011 സ്കീം) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 8, 10 തീയതികളിൽ നടത്തും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് - 2011 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും പിഴകൂടാതെ ഏപ്രിൽ 9 വരെയും പിഴയോടെ 16 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം നടത്തിയ എം.ഫിൽ ഇക്കണോമിക്സ് (2017 - 18 ബാച്ച്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏപ്രിൽ 3 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ (2011 സ്കീം - 2013 & 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷയുടെയും ഏപ്രിൽ 12 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ (2011 സ്കീം - 2013 & 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷയുടെയും ടൈംടേബിൾ വെബ്സൈറ്റിൽ.