mamta-

കൊൽക്കത്ത: നോട്ട് നിരോധനം നടപ്പാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം നൽകി തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക.. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു.

നീതി ആയോഗിന് പകരം പ്ലാനിംഗ് കമ്മിഷനെ തിരികെയത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ജി.എസ്.ടി. പുനഃപരിശോധിക്കും. ചരക്ക് - സേവന നികുതി ജനങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ അത് നിലനിറുത്തുമെന്നും അവർ പറഞ്ഞു.