aswin-

കൊൽക്കത്ത : കഴിഞ്ഞ രാത്രി ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലറെ 'മങ്കാഡിംഗി'ലൂടെ റൺ ഔട്ടാക്കിയതിനെപ്പറ്റി ക്രിക്കറ്റ് ലോകത്ത് ചർച്ച കൊഴുക്കുകയാണ്. അശ്വിന്റെ പ്രവൃത്തിയെ എതിർത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ കൊൽക്കത്ത പൊലീസ് അശ്വിന്റെ മങ്കാദിംഗിനെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ്. സംഭവം ക്രിക്കറ്റിലല്ല റോഡിലാണ് എന്നതാണ് രസകരമായ വസ്തുത.

ട്രാഫിക് ബോധവത്കരണത്തിനായാണ് മങ്കാദ് വിവാദം കൊൽക്കത്ത പൊലീസ് വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ്.

തങ്ങളുടെ പുതിയ കാമ്പെയിന്റെ ഭാഗമായി ജോസ് ബട്ട്‌ലറെ അശ്വിൻ മങ്കാദിംഗിലൂടെ പുറത്താക്കുന്ന ദൃശ്യവും ഒരു കാർ ട്രാഫിക് ലൈൻ കടന്നു നിൽക്കുന്ന ന ചിത്രവും ചേർത്തുവെച്ചാണ് കൊല്‍ക്കത്ത പൊലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്. 'ക്രീസായാലും റോഡായാലും വരകടന്നാല്‍ നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരും' എന്ന തലക്കെട്ടോടെയാണ് കൊൽക്കത്ത പൊലീസ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

അശ്വിനെ എതിർക്കുന്നവർ പോലും കൊൽക്കത്ത പൊലീസിന്റെ ഈ പോസ്റ്റിന് വൻസ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നൽകുന്നത്.

pic.twitter.com/mlcI1qsXeV

— Kolkata Police (@KolkataPolice) March 26, 2019