ന്യൂഡൽഹി: പാർട്ടി ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്നാൽ മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന
തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് എന്തുകൊണ്ടില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ആവർത്തിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ തീർച്ചയായും അങ്ങനെ ചെയ്യുമെന്ന് അവർ പറഞ്ഞു.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യായ് പദ്ധതിക്കെതിരെ രംഗത്ത് വന്ന ബി.ജെ.പിയെയും മായാവതിയെയും പ്രിയങ്ക വിമർശിച്ചിരുന്നു.