bjp-

കോഴിക്കോട്: അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സി.പി.എം പ്രവർത്തകർക്ക് വോട്ട് ചെയ്യാനാവുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലെ അഞ്ച് പേർ ദുർബലരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീധരൻ പിള്ള വിമർശനവുമായി രംഗത്തെത്തിയത്. പ്രസ്താവന പിൻവലിച്ച് കോടിയേരി മാപ്പ് പറയണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

അഞ്ച് മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെയാണ് നിറുത്തുന്നതെന്നും കോൺഗ്രസും ആർ.എസ്.എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയിൽ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂർ, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുർബലസ്ഥാനാർത്ഥിയെ നിർത്തുന്നതെന്നും അതിന് പകരമായി തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നുള്ളതായിരുന്നു കരാറെന്നും കോടിയേരി പറഞ്ഞിരുന്നു