jayachandran-

നവാഗതനായ വിവേക് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ. സായ് പല്ലവി ആദ്യമാ.ി ഫഹദിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും അതിരനുണ്ട്. ചിത്രത്തിലെ ആദ്യഗാനം ഇന്ന് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയഹരിയാണ് സംഗീതം നൽകിയത്. പി.ജയചന്ദ്രനാണ് ഈ താരാട്ടുഗാനം ആലപിച്ചിരിക്കുന്നത്.

അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുദേവ് നായർ, നന്ദു, പി.ബാലചന്ദ്രൻ, ലെന, വിജയ് മേനോൻ, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശർമ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പി.എഫ്. മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്താണ്. ജിബ്രാന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിർവഹിക്കുന്നത്.

സെഞ്ച്വറി ഫിലിംസിന്റെ 125ാമത് ചിത്രമായൊരുങ്ങുന്ന അതിരൻ ഏപ്രിലിൽ തിയേറ്ററുകളിലെക്കെത്തും.