തിരുവനന്തപുരം: രാജ്യത്തെയാകെ മുൾമുനയിൽ നിറുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. മിഷൻ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം നടത്തി വിജയിച്ചുവെന്നതാണ് നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചത്. എന്നാൽ 2012ൽ ഇന്ത്യ സ്വന്തമാക്കിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണെന്ന് ദേശീയ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെ ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്ത് നിന്നുപോലുമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കൊണ്ട് ശാസ്ത്രലോകത്തിന്റെ നേട്ടങ്ങളേയും സർക്കാരിന്റെ കണക്കിൽ പെടുത്താനുളള ശ്രമമാണ് മോദി നടത്തുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. മോദിയുടെ പ്രഖ്യാപനത്തെ ട്രോളി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കളും സോഷ്യൽ മീഡിയിയൂടെ രംഗത്ത് വരികയായിരുന്നു. പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐ.എസ്.ആർ.ഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്റുവിന് നന്ദി. എന്നായിരുന്നു വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Mother diplomacy നാടകത്തിൽ നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാൾ കൊടുത്തപ്പോ പകരം കിട്ടീതല്ല ISRO . കോൺഗ്രസ്സും നെഹ്രുവും രാജ്യത്തിന് സമ്മാനിച്ചതാണ് .
ഓർമ്മകളുണ്ടാവണം .
മോദിജി വൈകുന്നേരത്തെ മൈതാനപ്രസംഗത്തിൽ 60 കൊല്ലം കൊണ്ട് കോൺഗ്രസ്സ് എന്തുണ്ടാക്കി എന്ന് ഒന്നുടെ ചോദിക്കണേ ..
പറ്റാണേൽ നെഹ്‌റുവിനെ 4 കുറ്റവും ..
India attains the capabilitay to target , destroy space satellites in orbit- 2012 ലെ India Today വാർത്തയാണ് . ഇന്ന് DRDO ശാസ്ത്രന്ജന്മാർ നമുക്കാഭിമാനകരമായ നേട്ടമുണ്ടാക്കിയതിന്റെ തുടക്കം എന്നാണെന്ന് ഈ ലിങ്ക് തുറന്ന് വായിച്ചാൽ മനസ്സിലാവും .