ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ മാദ്ധ്യമ പ്രവർത്തകനെ സ്വന്തം കാറിൽ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തിച്ചു. ഡൽഹിയിൽ വച്ച് രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുമ്പോഴാണ് റോഡപകടത്തിൽ പരുക്കേറ്റിരിക്കുന്ന മാദ്ധ്യമപ്രവർത്തകൻ രാജേന്ദ്ര വ്യാസിനെ രാഹുൽ ഗാന്ധി കാണുന്നത്. ഹുമയൂൺ റോഡിൽ വച്ചാണ് മാദ്ധ്യമപ്രവർത്തകനായ വ്യാസ് അപകടത്തിൽപ്പെടുന്നത്.
രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വന്തം കാറിൽ ഉടനെ തന്നെ രാജേന്ദ്ര വ്യാസിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാറിൽ വച്ചുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ പരിക്കറ്റ മാദ്ധ്യമപ്രവർത്തകന്റെ മുഖം രാഹുൽ ഗാന്ധി തൂവാല കൊണ്ട് തുടക്കുന്നതും കാണുന്നുണ്ട്. ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ എത്തിച്ചാണ് രാജേന്ദ്ര വ്യാസിന് ആവശ്യമായ ചികിൽസ നൽകിയത്.
Congress president @RahulGandhi helped an injured journalist Rajendra vyas & took him to AIIMS in his vehicle
— मिशन शक्ति Vikas Bhadauria ABP (@vikasbha) March 27, 2019
via @AshishSinghLIVE pic.twitter.com/oOQAoGa4Dt