ഇന്ത്യൻ നാവികസേനയിൽ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും എക്സിക്യൂട്ടീവ് ബ്രാഞ്ചിലും (പൈലറ്റ് ആൻഡ് ഒബ്സർവർ) എഡ്യൂക്കേഷൻ ബ്രാഞ്ചിലും ഷോർട് സർവീസ് കമീഷൻഡ് ഓഫീസറും അവിവാഹിതരായ പുരുഷന്മാർക്ക് എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ (ലോജിസ്റ്റിക്സ് കേഡർ) പെർമനന്റ് കമീഷൻഡ് ഓഫീസറുമാകാം. ഏഴിമല നാവിക അക്കാദമിയിൽ ജനുവരി 2020നാണ് കോഴ്സ് തുടങ്ങുക.
യോഗ്യത ഒബ്സർവർക്ക് 55 ശതമാനം മാർക്കോടെയും , പൈലറ്റിന് 60 ശതമാനം മാർക്കോടെയും ബി.ഇ/ബി.ടെക്(പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം). ലോജിസ്റ്റിക്സിൽ ഒന്നാം ക്ലാസ്സോടെ ബി.ഇ/ബി.ടെക്, അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എം.ബി.എ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ബി.എസ്സി/ബി.കോം/ബി.എസ്സി(ഐ.ടി)യും പിജി ഡിപ്ലോമ(ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എം.സി.എ/എം.എസ്സി(ഐടി). എഡ്യുക്കേഷനിൽ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, എൻജിനിയറിംഗ് വിഷയത്തിലാണെങ്കിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്. www.joinindiannavy.gov.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.
അവസാന തീയതി ഏപ്രിൽ അഞ്ച്.
ഇന്ത്യൻ ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷൻ - 2019ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇക്കണോമിക് സർവീസ് യോഗ്യത ഇക്കണോമിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദാനന്തരബിരുദം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് യോഗ്യത സ്റ്റാറ്റിസ്റ്റിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദമോ ബിരുദാനന്തരബിരുദമോ. 21-30. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഇന്ത്യൻ ഇക്കണോമിക് സർവീസ് 32, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് 33 എന്നിങ്ങനെയാണ് ഒഴിവ്. എഴുത്ത് പരീക്ഷയുടെയും വൈവയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 19 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16 വൈകിട്ട് ആറ്. അപേക്ഷ പിൻവലിക്കാൻ ഏപ്രിൽ 23മുതൽ 30ന് വൈകിട്ട് ആറ് വരെ സമയമുണ്ട്.വിശദവിവരത്തിന് www.upsc.gov.in
ഇന്ത്യൻ ഓയിൽ കോർപറേഷൻ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലോ ഓഫീസർ ഗ്രേഡ് ബി (അസി. ലോ മാനേജർ), ലോ ഓഫീസർ ഗ്രേഡ് എ തസ്തികകളിൽ നിയമനം നടത്തും. ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്)‐2019 ന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത 60 ശതമാനം മാർക്കോടെ നിയമബിരുദം. അഞ്ച് വർഷ എൽഎൽബിക്കാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം ലോ ഓഫീസർ ഗ്രേഡ് ബി 33, ലോ ഓഫീസർ ഗ്രേഡ് എ 30. 2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ലോ ഓഫീസർ ഗ്രേഡ് ബി അഞ്ച് വർഷവും ലോ ഓഫീസർ ഗ്രേഡ് എ രണ്ട് വർഷവും തൊഴിൽപരിചയം വേണം. ക്ലാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്ന് പേഴ്സണൽ ഇന്റർവ്യു, ഗ്രൂപ്പ് ഡിസ്കഷൻ/ ഗ്രൂപ്പ് ടാസ്ക് എന്നിവയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തേക്ക് ബോണ്ട് നൽകണം. www.iocl.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
എയർക്രാഫ്റ്റ് യാർഡിൽ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാർഡിലെ ഓപറേറ്റർ (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും. ഇന്ത്യൻ നേവി/എയർഫോഴ്സ്/ ആർമി ഏവിയേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ മാതൃക https://halindia.co.in ൽ ലഭിക്കും. അപേക്ഷ Senior Manager (Human Resources), Hindustan Aeronautics Limited, Aircraft Division, Nasik, Ojhar Township,TalNiphad, Dist. Nasik – 422207എന്ന വിലാസത്തിൽ ഏപ്രിൽ 11നകം ലഭിക്കണം.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ്
ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് പ്രോജക്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.iipsindia.org. വാക് ഇൻ ഇന്റർവ്യൂ: മാർച്ച് 29. സ്ഥലം: NFHS committee room, Academic Building, First Floor, International Institute for Population Sciences, Govandi Station Road, Deonar, Mumbai-400088.
എൻ.പി.സി.ഐ.എല്ലിൽ
കക്രാപാർ ന്യൂക്ലിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് 90 ഒഴിവുണ്ട്. ഫിറ്റർ 25, ടർണർ 05, മെഷീനിസ്റ്റ് 05, ഇലക്ട്രീഷ്യൻ 25, ഇൻസ്ട്രുമെന്റ് മെക്കാനിക് 10, ഇലക്ട്രോണിക് മെക്കാനിക് 10, പിഎഎസ്എഎ 05, വെൽഡർ 05 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ. പ്രായം 14-24. അപേക്ഷ Manager (HRM|), Nuclear Power Corporation Of India Limited, Kakrapar Gujarat Site, P O Anumala, Via Vyara, Dist Tapi Pin 394651, എന്ന വിലാസത്തിൽ മാർച്ച് 30നകം ലഭിക്കണം. വിശദവിവരത്തിന്: https://www.npcil.nic.in
എ.സി.ടി.ആർ.എ.സി
അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് , റിസേർച്ച്, ആൻഡ് എഡ്യുക്കേഷൻ ഇൻ കാൻസർ ഡാറ്റ എൻട്രി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.actrec.gov.in. വാക് ഇൻ ഇന്റർവ്യൂ: മാർച്ച് 29. വിലാസം: Room No. 205, 2nd floor,Centre for Cancer Epidemiology,Advanced Centre For Treatment,Research & Education In Cancer, sector 22,Kharghar, Navi Mumbai-410 210.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് ഓഫീസർ (സ്റ്റുഡന്റ് അഫയർ), എക്സിക്യൂട്ടീവ് ഓഫീസർ (അകാഡമിക്സ്) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29. വിശദവിവരങ്ങൾക്ക്: www.nitie.edu . വിലാസം: Deputy Registrar (Administration), NITIE, Vihar Lake Road, Powai, Mumbai – 400 087.
ഓൾ ഇന്ത്യ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്
ഓൾ ഇന്ത്യ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ജോദ്പൂർ 110 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ എൻജിനീയർ ,അഡ്മിനിസ്ട്രേറ്റർ, മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫയർ ഓഫീസർ, ഇലക്ട്രോകാർഡിയോഗ്രാഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് എഡ്യുക്കേറ്റർ, മെഡിക്കൽ റെക്കോർഡ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ , മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ, സ്റ്റെനോഗ്രാഫർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in.അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 23.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡ്യൻ ലാംഗ്വേജ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡ്യൻ ലാംഗ്വേജ് (CIIL) ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 31. വിശദവിവരങ്ങൾക്ക്: www.ciil.org . വിലാസം: Assistant Director (Admn.) i/c,Central Institute of Indian Languages,Manasagangotri,Mysore–570006, Karnataka.
ഇ.എസ്.ഐ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ
എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ 350 തസ്തികകളിൽ ഒഴിവ്. മഹാരാഷ്ട്രയിലാണ് നിയമനം. സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ. ഏപ്രിൽ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:
www.esic.nic.in
എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ 159 തസ്തികകളിൽ ഒഴിവ്. സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ. കർണാടകയിലാണ് നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.esic.nic.in
എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ വെസ്റ്റ് ബംഗാളിൽ 145 തസ്തികകളിൽ ഒഴിവ്. സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.esic.nic.in
സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച്
സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് അപ്പർ ഡിവിഷൻ ക്ളാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3. വിശദവിവരങ്ങൾക്ക്: www.cimfr.nic.in . വിലാസം: CMFRI – Central Marine Fisheries Research Institute,Kochi – 682018 Kerala.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cift.res.in .വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 4. സ്ഥലം: Central Institute of Fisheries Technology (CIFT), Cochin.