ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ കരാർ അടിസ്ഥാനത്തിൽ സൂപ്പർവൈസർ (ഹോസ്പിറ്റാലിറ്റി) തസ്തികയിൽ നിയമനം നടത്തും. 74 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ. എഫ്ആൻഡ്ബി ഇൻഡസ്ട്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 30. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലാണ് നിയമനം ലഭിക്കുക.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യുവിന് ഹാജരാകണം.ഏപ്രിൽ ഒമ്പതിന് INSTITUTE OF HOTEL MANAGEMENT CATERING TECHNOLOGY AlD APPLIED NUTRITION (Catering College) G.V Raja Road, Kovalam, Thiruvanthapuram, Kerala 695527, പത്തിന് INSTITUTE OF' HOTEL MANAGEMENT CATERING TECHNOLOGY AND APPLIED IIUTRITION, Near M.S.Building & SKSJTI Hostel, SJ Polytechnic Campus, Bengaluru 560 001. 12ന് INSTITUTE OF HOTEL MANAGEMENT CATERING TECHNOLOGY AND APPLIED NUTRITION, 4th Cross street, C.I.T.Campus, Tharamani PO, Chennai 600 l13. . രാവിലെ പത്ത് മുതൽ പകൽ ഒന്ന് വരെയാണ് ഇന്റർവ്യു. വിശദവിവരത്തിന് http://www.irctc.com
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷൻ ജൂനിയർ റിസേർച്ച് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഹൈദ്രാബാദിലാണ് നിയമനം. പ്രായപരിധി 30. ശമ്പളം: Rs. 31,0000/- വിശദവിവരങ്ങൾക്ക്: www.ninindia.org. ബയോഡാറ്റ bioc@yahoo.com എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഏപ്രിൽ 7.
റെയിൽ ഇൻഡ്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സ് സർവീസ്
റെയിൽ ഇൻഡ്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സ് സർവീസ് ഗ്രാഡ്വേറ്റ് എൻജിനിയറിംഗ് സർവീസ് (സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.rites.com . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഏപ്രിൽ 16.
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹിയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.ignou.ac.in . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഏപ്രിൽ 8. വിലാസം: Prof. Anurag Joshi Faculty of Political Science School of Social Sciences (SOSS) Indira Gandhi National Open University Maidan Garhi, New Delhi – 110068.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി ഹ്യുമൺ റിസോഴ്സ് 6, മാർക്കറ്റിങ് 4 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 2019 ജൂണിലെ യുജിസി നെറ്റ് പരീക്ഷ ജയിക്കുന്നവരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കൂ. ഹ്യുമൺ റിസോഴ്സ് വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ ഹ്യുമൺറിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/ലേബർ വെൽഫയർ/സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ഡിേപ്ലാമ. മാർക്കറ്റിങ് യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ മാർക്കറ്റിങിൽ ബിരുദാനന്തര ഡിേപ്ലാമ. www.vizagsteel.com വഴി ഓൺലൈനാവയി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് ഒമ്പത്.
ടാറ്റ മെമ്മോറിയൽ
ടാറ്റ മെമ്മോറിയൽ വാരാണസിയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫോർമാൻ (ഇലക്ട്രിക്കൽ), ടെക്നിീഷ്യൻ (സിവിൽ/പ്ളമ്പർ), ടെക്നിഷ്യൻ (കാർപെന്റർ), ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ടെക്നീഷ്യൻ (മെക്കാനിക്കൽ), ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിലാണ് ഒഴിവ്.വിശദവിവരങ്ങൾക്ക്: www.tmc.gov.in
പ്രസാർ ഭാരതി
പ്രസാർ ഭാരതി അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.prasarbharati.gov.in. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: മേയ് 4. വിലാസം: Deputy Director (PBRB),Prasar Bharati Secretariat, Prasar Bharati House,Copernicus Marg,New Delhi .
നാഷണൽ ബ്യൂറോ ഒഫ് പ്ളാന്റ് ജനറ്റിക് റിസോഴ്സ്
നാഷണൽ ബ്യൂറോ ഒഫ് പ്ളാന്റ് ജനറ്റിക് റിസോഴ്സ് ജൂനിയർ റിസേർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ്, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5. വിശദവിവരങ്ങൾക്ക്:www.nbpgr.ernet.in
വെക്ടർ കൺട്രോൾ റിസേർച്ച് സെന്റർ
വെക്ടർ കൺട്രോൾ റിസേർച്ച് സെന്റർ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ,അപ്പർ ഡിവിഷൻ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.vcrc.res.in. വിലാസം: The Director,ICMR-Vector Control Research Centre,Medical Complex, Indira Nagar,Puducherry – 605 006
റീജിയണൽ ആയുർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
റീജിയണൽ ആയുർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ലാബ് ടെക്നീഷ്യൻ, പഞ്ചകർമ്മ ടെക്നീഷ്യൻ, പഞ്ചകർമ്മ അറ്റന്റർ, ഡ്രൈവർ, മൾട്ടി ടാസ്ക് അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29. വിശദവിവരങ്ങൾക്ക്: www.ccras.nic.in. വിലാസം: Regional Ayurveda Research Institute for Skin disorders,New Rajiv Nagar,Payakapuram,Vijayawada – 520015.
ഐ.എ.സി.എസ്
ഇൻഡ്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഒഫ് സയൻസ് റിസേർച്ച് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.iacs.res.in. വാക് ഇൻ ഇന്റർവ്യൂ: ഏപ്രിൽ 4. സ്ഥലം: The School of Chemical Sciences, Room Number 30, Main Building, IACS.
നാഷണൽ ഹെൽത്ത് മിഷനിൽ
നാഷണൽ ഹെൽത്ത്മിഷനിൽ കേരളത്തിൽ 15 അക്കൗണ്ടിംഗ് ക്ലർക് ഒഴിവുണ്ട്. കരാർ നിയമനമാണ്. 14 ജില്ലകളിലും തിരുവനന്തപുരത്തെ സ്റ്റേറ്റ് ഓഫീസിൽ ഒരൊഴിവുമാണുള്ളത്. യോഗ്യത 50 ശതമാനം മാർക്കോടെ ബി കോം, പിജിഡിസിഎ/ഡിസിഎ, ടാലി(3‐6 മാസത്തെ സർടിഫിക്കറ്റ് കോഴ്സ്), ഇംഗ്ലീഷ്/ മലയാളത്തിൽ ടൈപ്പ്റൈറിങ് അറിയുന്നവർക്ക് മുൻഗണന. അപേക്ഷാഫോറവും വിശദവിവരവും www.arogyakeralam.gov.in എന്ന website ൽ. അപേക്ഷ The State Mission Director, National Ayush Mission, 1st Floor, Deepa Arcade, 27/ 2312(5), General Hospital Jn, Near Holy Angel's Convent School, Thiruvanathapuram1എന്ന വിലാസത്തിൽ ഏപ്രിൽ അഞ്ചിനകം ലഭിക്കണം.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ
രാജസ്ഥാനിലെ ജുൻജുനുവിൽ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖേത്രി കോപ്പർ കോംപ്ലക്സിൽ അപ്രന്റിസ് 112 ഒഴിവുണ്ട്. ബ്ലാസ്റ്റർ (മൈൻസ്) 25, കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക് 1, ടർണർ 5, ഫിറ്റർ 22, ഇലക്ട്രീഷ്യൻ 31, ഇലക്ട്രോണിക് മെക്കാനിക് 4, ഡ്രോട്സ്മാൻ(സിവിൽ) 2, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 3, വെൽഡർ 12, മെക്കാനിക് ഡീസൽ 3, പമ്പ് ഓപറേറ്റർ കം മെക്കാനിക് 4 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. അപേക്ഷ പൂരിപ്പിച്ച് Chief Manager(HR), CHRD, Khetri Copper Complez, Khetri Nagar എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30. വിശദവിവരത്തിന് https://www.hindustancopper.com
ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ്
തമിഴ്നാട് സർക്കാരിന്റെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് തമിഴ്നാട് ഹയർ സെക്കൻഡറി എഡ്യുക്കേഷണൽ സർവീസിലേക്ക് കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 814 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. വിശദവിവരത്തിന് http://www.trb.tn.nic.in