പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രദേഴ്സ് ഡേയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ തുടങ്ങി. ഫ്ളാഷ് ബാക്ക് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ശനിയാഴ്ച ചിത്രീകരണം പൊള്ളാച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. ഏപ്രിൽ ഒന്നിനാണ് പൃഥ്വിരാജ് ബ്രദേഴ്സ് ഡേയിൽ ജോയിൻ ചെയ്യുന്നത്.
ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.ഐശ്വര്യ ലക്ഷ്മിയും പ്രയാഗാ മാർട്ടിനും മഡോണ സെബാസ്റ്റ്യനും പൃഥ്വിരാജിനൊപ്പം ആദ്യമാണ്. മെമ്മറീസ്, പാവാട തുടങ്ങിയ ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ മിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.