ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന തല അജിത്തിന്റെ നേർകൊണ്ട പാർവെ ആഗസ്റ്റ് പത്തിന് റിലീസ് ചെയ്യും. ധീരൻ അധികാരം ഒൻട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് . വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ നായകനായ പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണിത്.
അജിത്തിന്റെ ഭാര്യയായി വിദ്യാബാലൻ എത്തുന്നു. ഹിന്ദി പതിപ്പിൽ ഇങ്ങനെയൊരു കഥാപാത്രമില്ല. ശ്രദ്ധാ ശ്രീനാഥ് , അഭിരാമി വെങ്കടാചലം എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട് . പ്രകാശ് രാജ്, മഹേഷ് മഞ്ജരേക്കർ , കാർത്തിക് ആര്യൻ, രംഗരാജ് പാണ്ഡെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോണീ കപൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മകൾ ജാൻവി കപൂർ അതിഥിതാരമായി എത്തും.