വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രമായ സൂപ്പർ ഡീലക്സിന്റെ കേരളത്തിലെ വിതരണാവകാശം ഫഹദ് ഫാസിൽ നേടി. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും യു.ജി.എം എന്റർടെയ്ൻമെന്റ്സും ചേർന്നാണ് സൂപ്പർ ഡീലക്സ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ആരണ്യ കാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ത്യാഗരാജൻ കുമാരസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയും രമ്യാകൃഷ്ണനുമാണ് നായികമാരാകുന്നത്. പി.സി. ശ്രീറാം, പി.എസ്. വിനോദ്, നീരവ് ഷാ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം. സംവിധായകനോടൊപ്പം മിഷ്കിനുംനളൻ കുമാരസ്വാമിയുംചേർന്നാണ് സൂപ്പർ ഡീലക്സിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.