kashmir

ശ്രീനഗർ: കാശ്മീരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. സൗത്ത് കാശ്മീർ ജില്ലയിലെ കെല്ലർ മേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. സി.ആർ.പി.എഫും സൈന്യവും ഭീകരർക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.