അശ്വതി:ധാരാളം യാത്രകൾ ആവശ്യമായി വരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം. ശിവന് ധാര, അഘോര അർച്ചനനടത്തുക.
ഭരണി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ബുധനാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ബുധനാഴ്ച ദിവസം ഉത്തമം.
കാർത്തിക: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയീരം: സാമ്പത്തിക നേട്ടം ഉണ്ടാകും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ധനലാഭം ഉണ്ടാകും. കണ്ടകശനികാലമായതിനാൽ അപകീർത്തി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ധനചെലവ് നേരിടും. ശിവന് ശംഖാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
പുണർതം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചിലർ മനസിൽ ഇഷ്ടപെടാത്ത രീതിയിൽ പെരുമാറും. മിഥുനരാശിക്കാർ ആരോഗ്യപരമായി ശ്രദ്ധിക്കണം. കണ്ടക ശനികാലമായതിനാൽ തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നതും,ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം: മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
ആയില്യം: ആഘോഷവേളകളിൽ പങ്കെടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശിവന് ശംഖാഭിഷേകം നടത്തുക.തിങ്കളാഴ്ച ദിവസം അനുകൂലം.
മകം: മാതൃഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലതല്ല. കർമ്മ സംബന്ധമായി ദൂരെ യാത്രകൾ ആവശ്യമായി വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കും. കുടുംബജീവിതം സന്തോഷപ്രദമാകും. വാഹനലാഭം ഉണ്ടാകും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. യാത്രകൾ ആവശ്യമായി വരും മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം. മഹാഗണപതിക്ക് കറുക മാല ചാർത്തുക.
ഉത്രം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
അത്തം: സാമ്പത്തിക നേട്ടം ഉണ്ടാകും. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. മഹാലക്ഷ്മിയെ പൂജിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല. ഞായറാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഗൃഹഭരണകാരങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഗവേഷണവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. നൂതനഗൃഹലാഭത്തിന് അനുകൂല സമയം. മഹാലക്ഷ്മിയെ പൂജിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.
ചോതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കംമ്പ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നതും,ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
വിശാഖം: വിദേശ യാത്രയ്ക്ക് ശ്രമിച്ചിരുന്നവർക്കു ആഗ്രഹസാഫല്യം ഉണ്ടാകും. ജോലിഭാരം വർദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.
അനിഴം: സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. പിതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ജോലിഭാരം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഏഴരശനികാലമായതിനാൽ തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും,ധനചെലവ് നേരിടും നാഗരാജക്ഷേത്ര ദർശനം ഉത്തമം ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
കേട്ട: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ഉദ്യോഗാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയസാദ്ധ്യത. വാഹനലാഭം ഉണ്ടാകും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മൂലം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ഏഴരശനികാലമായതിനാൽ തൊഴിൽപരമായി വളരെ അധികം ശ്രദ്ധിക്കുക, ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതക്ക് സാദ്ധ്യത. മാതൃഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലതല്ല. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. ഉന്നത വിദ്യയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. സഹോദര സ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. വിഷണുസഹസ്രനാമം ജപിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
തിരുവോണം: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. കർമ്മസംബന്ധമായി നേട്ടങ്ങൾ അനുഭവപ്പെടും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. ഏഴരശനികാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: മാതൃസ്വത്ത് ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. വിവാഹത്തിന് അനുകൂല സമയം.പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക.
ചതയം: കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ജോലി ലഭിക്കാൻ തടസം നേരിടും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. കടബാദ്ധ്യതകൾ ഉണ്ടാകും. മുൻകോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നത് ഉത്തമം. ശിവക്ഷേത്ര ദർശനം, ജലധാര.
ഉത്രട്ടാതി: അപകട സാദ്ധ്യത ഉള്ളതിനാൽ രാത്രിയാത്രകൾ ഒഴിവാക്കണം.സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, പാൽപായസ നിവേദ്യം. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: പൊതുകാര്യങ്ങളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.