ikru

ആലപ്പൂഴ: ചെങ്ങന്നൂരിൽ വ്യാജ നോട്ടുകളുമായെത്തി മദ്യം വാങ്ങുന്ന യുവാവിനെ പൊലീസ് പിടികൂടി. 50രൂപയുടെ അഞ്ച് വ്യാജ നോട്ടുകളുമായാണ് ചെങ്ങന്നൂർ സ്വദേശി സുനിൽ ചെറിയാൻ എന്ന ഇക്രു (37)വിനെ പൊലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് സുനിലിനെ പൊലീസ് പിടികൂടിയത്.

രണ്ടു മാസങ്ങൾക്ക് മുൻപ് ഗവ. ഐ.ടി.ഐ ജംഗ്ഷനു സമീപമുള്ള ചെങ്ങന്നൂർ ബിവറേജസ് ഔട്ട്ലെറ്റ‌ി‌ൽ നിന്ന് വ്യാജ നോട്ടുകൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിവറേജിലും സമീപത്തുള്ള കടകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇക്രുവിനെ പിടികൂടിയത്.

സുനിലിന്റെ പക്കൽ നിന്ന് കൂടൂതൽ കള്ള നോട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ നോട്ടുകൾക്ക് പിന്നിൽ കൂടൂതൽ ആളുകളുടെ പങ്കാളിത്തം അന്വേഷിച്ച് വരികയാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.