-vishal

തുർക്കി: തെന്നിന്ത്യൻ നടൻ വിശാലിന് ഷൂട്ടിംഗിനിടയിൽ പരിക്കേറ്റു. തുർക്കിയിൽവച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തിൽ പങ്കെടുക്കാൻ വിശാലിന് കഴിയില്ല.

actor-vishal

സുന്ദർ.സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.