news

1. ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പരീക്ഷണം, ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാവും. ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഇടമാണ്. പരീക്ഷണത്തില്‍ ഉണ്ടായ 250 ചെറു ഭാഗങ്ങളെ നിരീക്ഷിച്ചു വരുന്നതായും അമേരിക്ക. അതേസമയം, പരീക്ഷണത്തിലെ അവശിഷ്ടങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യ. പരീക്ഷണം നടത്തിയത്, അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റില്‍. ആഴ്ചകള്‍ക്കകം ഇവ ഭൂമിയില്‍ പതിക്കും എന്നും വിദേശകാര്യ മന്ത്രാലയം

2. എസ്.എന്‍.ഡി.പിയുടെ എല്ലാ പിന്തുണയും തനിക്ക് ഉണ്ടെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മത്സരിച്ചാല്‍ ഭാരവാഹിത്വം രാജിവയ്ക്കണോ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയട്ടെ. തൃശൂരില്‍ മത്സരിച്ചാല്‍ എന്തായാലും ജയിക്കും. മത്സരിക്കാന്‍ ബി.ഡി.ജെ.എസില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതിനാല്‍ ആണ് കളത്തില്‍ ഇറങ്ങുന്നത് എന്നും തുഷാര്‍. പ്രതികരണം, കണിച്ചു കുളങ്ങര എത്തി വെള്ളാപ്പള്ളിയെ കണ്ട ശേഷം

3. മത്സരത്തിന് ആയി ഇനി മറ്റൊരു മണ്ഡലത്തിലേക്കില്ല. തൃശൂരില്‍ വിജയിക്കും എന്ന് പ്രതീക്ഷ ഉണ്ടെന്നും തുഷാര്‍. രാവിലെ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ശിവഗിരി മഠവും തുഷാര്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം, തുഷാര്‍ മത്സരിക്കരുത് എന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് വെള്ളാപ്പള്ളി നടേശന്‍. നേരത്തെ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിച്ചപ്പോള്‍ കെട്ടിവച്ച കാശ് പോയ അവസ്ഥ ഉണ്ടായിട്ടുണ്ട്. തുഷാര്‍ അച്ചടക്കമുള്ള വൈസ് പ്രസിഡന്റ്. സ്ഥാനാര്‍ത്ഥിത്വം അടുത്ത സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും എന്നും വെള്ളാപ്പള്ളി

4. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം വീണ്ടും യു.എന്‍ രക്ഷാസമിതിയില്‍. പുതിയ പ്രമേയം അമേരിക്ക അവതരിപ്പിക്കും. പ്രമേയം അവതരിപ്പിക്കുന്നത് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ. പ്രമേയത്തിന്റെ കരട് ഇരു രാജ്യങ്ങള്‍ക്കും അമേരിക്ക നല്‍കി. പുതിയ നീക്കത്തില്‍ പ്രതികരിക്കാതെ ചൈന. ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ലോകം ഉറ്റ് നോക്കുമ്പോള്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ.

5. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നത് . സ്വന്തം രാജ്യത്ത് 10 ലക്ഷത്തോളം മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു എന്നാല്‍ മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചൈന സ്വീകരിക്കുന്നത് എന്നും മൈക്ക് പോംപിയോ. രക്ഷാ സമിതിയില്‍ പ്രമേയം പാസായാല്‍ മസൂദ് അസറിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കും. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ആയുധങ്ങള്‍ ശേഖരിക്കാന്‍ തടസ്സം ഉണ്ടാകുകയും ചെയ്യും. പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരില്‍ ഒരാളാണ് മസൂദ് അസര്‍.

6. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാകിസ്ഥാന്‍. ഇന്ത്യ പാകിസ്ഥാന് കൈമാറിയത്, ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തം എന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷ്ണറെ അറിയിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. ആക്രമണം സമ്പന്ധിച്ച് കൂടുതല്‍ തെളിവ് വേണമെന്നും പാകിസ്ഥാന്‍

7. ലോക്സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. ഏപ്രില്‍ 4 വരെ പത്രികകള്‍ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് 23 നാണ്. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് പത്രിക നല്‍കേണ്ടത്.

8. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയ്ക്ക് ഒപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം

9. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ആളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്‍ അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26 ല്‍ പരാമര്‍ശിക്കണം. ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികളാകാന്‍ കെട്ടിവയ്‌ക്കേണ്ട തുക. ഏപ്രില്‍ 5നാണ് നാമനിര്‍ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന. ഏപ്രില്‍ 8 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.

10. മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ സെല്‍ഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. മേഘാവരണം ഇല്ലാത്തതിനാല്‍ വെയിലിന്റെ തീവ്രത കൂടുതലാണ്.

11. സൂര്യാതപം പ്രതിരോധിക്കുക ,കുടിവെള്ള വിതരണം ഉറപ്പാക്കുക ,വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുക എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് ടാസ്‌ക്ക് ഫോഴ്സുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട് .റവന്യൂ സെക്രട്ടറിക്കാണ് വരള്‍ച്ച ദുരിതാശ്വാസത്തിന്റെ ഏകോപന ചുമതല.

12. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഷോപ്പിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെ ആണ് സി.ആര്‍.പി.എഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണ ആണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാംസാഹിബില്‍ വെള്ളിയാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു