modi

ന്യൂഡൽഹി: മിഷൻ ശക്തിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പ്രതിപഷ പാർട്ടികൾ രംഗത്തത്തുകയായിരുന്നു. പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിനായി സമിതിയെ രൂപീകരിച്ച് പരിശോധനകൾ നടത്തുകയാണ്.

വളരെ ശ്രദ്ധയോടെയാണ് പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്. പ്രസംഗത്തിൽ മിഷൻ ശക്തി രാജ്യത്തിന്റെയും ശാസ്ത്രജ്ഞരുടെ നേട്ടമാണെന്നും മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. സർക്കാരിന്റെ നേട്ടമാണെന്നോ സർക്കാരിനെ ഉദ്ധരിച്ചുകൊണ്ടോ പ്രസംഗത്തിൽ ഒരു വാക്കും അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം.

അതേസമയം,​ നമോ ആപ്പ് വഴിയാണ് പ്രസംഗം ആദ്യം പുറത്തുവിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. വീഡിയോ ചിത്രീകരിക്കാനായി പ്രധാനമന്ത്രി ദൂരദർശന്റെ സാദ്ധ്യതകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ് സമിതി. എന്നാൽ നമോ ആപ്പിലൂടെ പുറത്തുവിട്ട വീഡിയോ ദൂരദർശൻ ഉൾപ്പെടെ ഉപയോഗിക്കുകയായിരുന്നു എന്നാണ് ബി.ജെ.പി നേതാക്കന്മാരുടെ വിശദീകരണം.