modi-

മീററ്റ്: കരയിലും ആകാശത്തും ബഹിരാകാശത്തും സർജിക്കൽ സ്ട്രൈക്ക് നടത്താൻ തന്റെ സർക്കാർ ധൈര്യം കാണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദിയുടെ അവകാശവാദം.

തീരുമാനങ്ങളെടുക്കാൻ കഴിവുള്ളതും ഭൂതകാലത്ത് അതിന് കഴിഞ്ഞിട്ടില്ലാത്തതുമായ രണ്ട് സർക്കാരുകൾ തമ്മിലാണ് മത്സരം. ഇത് കാവൽക്കാരുടെ സർക്കാരായിരുന്നു. ഇവിടെ ഇന്ത്യ വികസിക്കും,​ ശത്രുക്കളിൽ നിന്ന് സുരക്ഷിതരായിരിക്കും. വോട്ട് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ തീരുമാനമെടുത്തുകഴിഞ്ഞു. ഞാനെന്ത് ചെയ്തെന്ന് എല്ലാവരും അറിയണം. എതിരാളികൾ ചെയ്തത് എന്തെന്ന് അവരും പറയട്ടെ. മോദി പറഞ്ഞു.