modi

ഹൈദരാബാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കായി ഇന്ന് തെലുങ്കാനയിലെത്തും. . മെഹ്ബൂബ് നഗർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇന്നും ഏപ്രിൽ ഒന്നിനും നടക്കുന്ന രണ്ട് പൊതുസമ്മേളനങ്ങളിൽ നരേന്ദ്രമോദി പങ്കടുക്കും. ഈയിടെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തിയ ഡി.കെ. അരുണയാണ് മെഹബൂബ് നഗറിൽ മത്സരിക്കുന്നത്.

ഏപ്രിൽ നാലിന് ആരംഭിക്കുന്ന പൊതുസമ്മേളനങ്ങളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും. വാറങ്കൽ, കരിംനഗർ എന്നിവിടങ്ങളിൽ പൊതു ജനങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഏപ്രിൽ ആറിന് നൽഗൊണ്ടയിലും ഹൈദരാബാദിലും അമിത് ഷാ റോഡ് ഷോകളും നടത്തും.